MS Dhoni likely to lead CSK in IPL 2020
ലോകകപ്പിന്റെ സെമിയില്‍ പരാജയപ്പെട്ട് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം ഉയരുന്ന വാര്‍ത്തയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നത്. ധോണിയോ, ഇന്ത്യന്‍ ടീമുമായി അടുത്ത് ബന്ധപ്പെട്ടവരോ ഇക്കാര്യത്തില്‍ സൂചനകള്‍ ഒന്നും നല്‍കിയില്ലെങ്കിലും ധോണി വിരമിക്കുമെന്ന കാര്യം ഉറപ്പിച്ച പോലെയാണ് ഒരു പറ്റം ക്രിക്കറ്റ് പ്രേമികള്‍.